നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡിൽ (സിയാൽ) വ്യോമയാന സുരക്ഷാ വാരാചരണത്തിന് കൂട്ടനടത്തത്തോടെ തുടക്കമായി. ഇന്നലെ പുലർച്ചെ ആരംഭിച്ച കൂട്ടനടത്തിനു ശേഷം സിയാൽ ചീഫ് സെക്യൂരിറ്റി ഓഫീസർ ശിവദാസൻ ഹരിദാസൻ വ്യോമയാന സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വ്യോമയാന സുരക്ഷാ ക്രമീകരണങ്ങളിൽ സ്വയം സഹകരണം ഉറപ്പാക്കുക എന്ന പ്രമേയം മുൻനിർത്തി ആഴ്ചയിലുടനീളം ക്വിസ് മത്സരങ്ങൾ, സി.ഐ.എസ്.എഫ് ഡോഗ് സ്‌ക്വാഡ് പ്രകടനങ്ങൾ, സാംസ്‌കാരിക സായാഹ്നങ്ങൾ, വീഡിയോ പ്രദർശനങ്ങൾ എന്നിവ സംഘടിപ്പിക്കും. ബ്യൂറോ ഒഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയും (ബി.സി.എ.എസ്) ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയവുമാണ് വ്യോമയാന സുരക്ഷാ വാരാചരണത്തിന് നേതൃത്വം നൽകുന്നത്.