കോതമംഗലം: ക്ഷീര വികസന വകുപ്പിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുന്നേക്കാട് ക്ഷീരോത്പാദക സഹകരണ സംഘം സ്ഥാപിച്ചിട്ടുള്ള സൗരോർജ പ്ലാന്റിന്റെ ഉദ്ഘാടനം മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി നിർവഹിച്ചു. ആന്റണി ജോൺ എം.എൽ.എ അദ്ധ്യക്ഷനായി. ക്ഷീര വികസന വകുപ്പ് അനുവദിച്ച 8 ലക്ഷം രൂപ ചെലവിട്ടാണ് സൗരോർജ പ്ലാന്റ് നിർമ്മിച്ചത്. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. ബഷീർ, ക്ഷീര വികസന വകുപ്പ് എറണാകുളം സഹകരണ ഡയറക്ടർ ട്രീസ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, കീരമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ്, എം.ടി. ജയൻ, ഇ.കെ. ശിവൻ, കീരമ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജോ, എറണാകുളം ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റഷീദ സലിം, കെ.കെ. ദാനി, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസി ജോസഫ്, കീരമ്പാറ ഗ്രാമ പഞ്ചായത്ത് മെമ്പർ ജിജോ ആന്റണി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.