നെടുമ്പാശേരി: വയനാട് ദുരന്തത്തിനിരയായ വ്യാപാരികൾക്ക് സർക്കാർ അടിയന്തര പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആവശ്യപ്പെട്ടു. സമിതി സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച വയനാടിനൊരു കൈത്താങ്ങ് പദ്ധതിയിൽ പാറക്കടവ് പഞ്ചായത്തിലെ വ്യാപാരികൾ സമാഹരിച്ച വികസന ഫണ്ട് കുറുമശേരിയിൽ ജില്ലാ ട്രഷറർ സി.എസ്. അജ്മൽ ഏറ്റുവാങ്ങി. കുറുമശേരി പ്രസിഡന്റ് സി.പി. തരിയൻ അദ്ധ്യക്ഷനായിരുന്നു. ഷാജു സെബാസ്റ്റ്യൻ, സി.ഡി. ആന്റു, പ്രമോദ് പള്ളത്ത്, ഐ.ഡി. ജിമ്മി, എം.വി. രാധാകൃഷ്ണൻ, പി.ഡി. രവീന്ദ്രൻ, കെ.ആർ. ശരത്, ഷബാന രാജേഷ്, സുബി സുരേഷ്, പ്രതിഭ രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.