കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്ത് നടപ്പാക്കുന്ന ദിശ പാഠ്യ പദ്ധതിയുടെ നടപ്പു വർഷത്തെ പ്രവർത്തനങ്ങൾ മുൻ ചീഫ് സെക്രട്ടറി വി.പി. ജോയ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ.കെ. അശോക കുമാർ, ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജൂബിൾ ജോർജ്, ടി.ആർ. വിശ്വപ്പൻ, പഞ്ചായത്ത് അംഗങ്ങളായ ശ്രീരേഖ അജിത്, ഉഷ വേണുഗോപാൽ, ഷാനിഫ ബാബു, സി.ജി. നിഷാദ്, വി.എസ്. ബാബു, സുബിമോൾ, ദിശാ ഭാരവാഹികളായ പി.എൻ. നക്ഷത്രവല്ലി, ആർ. ഹരിഹരൻ, എൻ.ആർ. പ്രിയ, ഐ. എച്ച്. റഷീദ, കെ.വൈ. ജോഷി എന്നിവർ സംസാരിച്ചു. വിരമിച്ച അദ്ധ്യാപകർക്കുള്ള യാത്രഅയപ്പും ദിശ സ്‌കോളർഷിപ്പ് വിതരണവും നടന്നു.