ആലുവ: വയനാട് പ്രകൃതി ദുരന്തത്തിൽ മരിച്ചവർക്ക് ആലുവ ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും മെഴുകുതിരി തെളിച്ച് അന്ത്യാഞ്ജലി അർപ്പിച്ചു. പ്രിൻസിപ്പൽ ഷിബുജോയി, പി.ടി.എ പ്രസിഡന്റ് വി.എസ്. സതീശൻ, അദ്ധ്യാപകരായ ജൂനിപോൾ, കെ.എൻ. ദീപ, പി. പ്രീതി, പി.എസ്. ദേവരാജൻ, സി.ജെ. ഗുഡ്‌സൺ, വിദ്യാർത്ഥി പ്രതിനിധി അഞ്ജന ഷിബു എന്നിവർ സംസാരിച്ചു. പ്രകൃതി ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് എൻ.എസ്.എസ് വോളണ്ടിയേഴ്‌സിന്റെ നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ 150 വീട് നിർമ്മിച്ച് നൽകുന്നതിൽ ആലുവ ഗവ. ബോയ്‌സ് സ്‌കൂളും പങ്കാളികളാകും.