മൂവാറ്റുപുഴ: ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് അനീഷ് എം. മാത്യുവിന്റെ കുട്ടികളുടെ കുടുക്ക സമ്പാദ്യം വയനാട് ദുരന്ത ബാധിതരെ സഹായിക്കാനായി നൽകി. കുട്ടികളായ അലക്സിയും അഞ്ജലിനയുമാണ് സമ്പാദ്യ കുടുക്കയോടെ നൽകിയത്. കഴിഞ്ഞ ഒരു വർഷമായിട്ടുള്ള സമ്പാദ്യമാണ് കുടുക്കയിലുള്ളത്. സമ്പാദ്യ കുടുക്ക ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി.മൂസ ഏറ്റുവാങ്ങി.