ph

കാലടി: മാണിക്യമംഗലം ഹയർ സെക്കൻഡറി സ്‌കൂൾ സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സിന്റെ ഏഴാം വാർഷിത്തോടനുബന്ധിച്ച് യൂണിറ്റ് അംഗങ്ങൾ സായിശങ്കര ശാന്തി കേന്ദ്രം സന്ദർശിച്ചു. ഏഴ് വർഷത്തെ നിരന്തരമായ സേവന പ്രവർത്തനങ്ങളിലൂടെ മാണിക്യമംഗലം സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സിന് മുഖ്യമന്ത്രിയുടെ ഷീൽഡ് നേടിക്കൊടുത്ത സ്‌കൗട്ട് മാസ്റ്റർ പി.രഘു, സരിത എന്നിവരെ മാണിക്യമംഗലം സായിശങ്കരശാന്തികേന്ദ്രം പൊന്നാട ചാർത്തി ആദരിച്ചു. യൂണിറ്റ് അംഗങ്ങൾ സായി കേന്ദ്രത്തിൽ കലാപരിപാടികൾ അവതരിപ്പിച്ചു. എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ പി. ശ്രീലത അദ്ധ്യക്ഷത വഹിച്ച സമ്മേളനം സായികേന്ദ്രം ഡയറക്ടർ പി.എൻ.ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. പുട്ടപർത്തി ശങ്കരനാരായണൻ, മോഹനചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.