thanal


പെരുമ്പാവൂർ: വയനാടിന്റെ ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നവർക്ക് ആശ്വാസവുമായി സംസ്ഥാനത്തെ ഭിന്നശേഷി കുടുംബങ്ങളുടെ ക്ഷേമ സംഘടന തണൽ പരിവാറിന്റെ നേതൃത്വത്തിൽ ശേഖരിച്ച പുതുവസ്ത്രങ്ങൾ ഉൾപ്പെടെയുള്ളവ തണൽ പരിവാർ സഹജീവന കേന്ദ്രത്തിൽ വച്ച് അഡ്വ. എൽദോസ് കുന്നപ്പള്ളി എം.എൽ.എ, നഗരസഭ ചെയർമാൻ പോൾ പാത്തിക്കൽ എന്നിവർ ഏറ്റുവാങ്ങി.

650 ഓളം പേർക്കുള്ള ഉടയാടകളും അനുബന്ധ വസ്തുക്കളും ആണ് തണൽപരിവാർ ഭിന്നശേഷി ക്ഷേമ സംഘടന സ്വരൂപിച്ച് കൈമാറിയത്. ഓണാഘോഷത്തിന് മുന്നോടിയായി എക്‌സിബിഷൻ നടത്താൻ സ്വരൂപിച്ച് തയ്യാറാക്കി വച്ചിരുന്ന വസ്തുക്കളും തുകയും ഇതിനൊപ്പം നൽകി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ഭിന്നശേഷി ക്ഷേമ സംഘടന വയനാടിന് കരുതലാകുന്ന സഹജീവനം പദ്ധതി നടപ്പിലാക്കിയതെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പറഞ്ഞു. തണൽ പരിവാർ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. നാസർ അദ്ധ്യക്ഷനായി. കാലടി സംസ്‌കൃത സർവകലാശാല സംഗീത വിഭാഗം വിദ്യാർഥിനി കെ.എൻ. റിദ മോൾ, തണൽ പരിവാർ ഇൻക്ലൂസീവ് ട്രെയിനിങ് സെന്റർ വിദ്യാർത്ഥി ലീഡർ പി.എസ് മുഹ്‌സിന, ഭിന്നശേഷി സഹകരണ സംഘം പ്രസിഡന്റ് എം.ആർ പ്രകാശ്, ലൈല ബീവി, പി.ആർ. അമ്പിളി, അശ്വതി മനോജ്, ജലിൻ രാജൻ, ബെൻസൺ ബെന്നി എന്നിവർ സംസാരിച്ചു.