
കുറുപ്പംപടി: ദീർഘനാളത്തെ സേവനത്തിനു ശേഷം മുടക്കുഴ ജനകീയാരോഗ്യകേന്ദ്രത്തിൽ നിന്ന് സ്ഥലം മാറിപ്പോകുന്ന മെഡിക്കൽ ഓഫീസർമാരായ ഡോ. രാജിക കുട്ടപ്പനും ഡോ. വിവേക് ജെസ്സിനും മുടക്കുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രഅയപ്പു നൽകി. പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉപഹാരം സമർപ്പിച്ചു. വൈസ് പ്രസിഡന്റ് ഡോളി ബാബു, സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ ജോസ് എ. പോൾ, കെ.ജെ. മാത്യു, വൽസ വേലായുധൻ, റോഷ്നി എൽദോ, ബിന്ദു ഉണ്ണി, വിപിൻ പരമേശ്വരൻ, സോമി ബിജു, അനാമിക ശിവൻ, പി.എസ്. സുനിത്, നിഷ സന്ദീപ്, രജിത ജയ്മോൻ, അസി. സെക്രട്ടറി കെ.ആർ സേതു എന്നിവർ സംസാരിച്ചു.