ph

കാലടി: മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വീണ്ടും കാട്ടാനയിറങ്ങി. കണ്ണിമംഗലം, കടുകുളങ്ങര എന്നി സ്ഥലങ്ങളിലാണ് ആനയിറങ്ങിയത്. സ്കൂൾ വിട്ടുവന്ന കുട്ടികളും ജോലി ചെയ്തു മടങ്ങുന്നവരും ആന റോഡിൽ ഇറങ്ങി നിൽക്കുന്നത് കണ്ട് ഭയന്നു. കഴിഞ്ഞ ദിവസം രാത്രി ആനക്കൂട്ടം നടന്നു നീങ്ങുന്നത് കണ്ടാതായി പ്രദേശവാസികൾ പറഞ്ഞു. കഴിഞ്ഞ ആഴ്ചയും പ്രദേശത്ത് കാട്ടാനയിറങ്ങിയിരുന്നു.