കുറുപ്പംപടി: വേങ്ങൂർ പഞ്ചായത്തിലെ കൈപ്പിള്ളി വാർഡിൽ നിർമ്മാണ പ്രവർത്തനം ആരംഭിച്ചിരിക്കുന്ന പശ കമ്പനിക്ക് അടിയന്തരമായി സ്റ്റോപ്പ് മെമ്മോ നൽകണമെന്നും അനധികൃത നിർമ്മാണ പ്രവൃത്തികൾ പൊളിച്ചു നീക്കണമെന്നും ആവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വേങ്ങൂർ പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ചും ഉപരോധവും സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. എൽദോസ് കുന്നപ്പിളി എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം കൺവീനർ ഒ. ദേവസി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് റിജു കുര്യന് പതാക കൈമാറി പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. സി.സി.സി. സെക്രട്ടറി ബേസിൽ പോൾ, കൂവപ്പടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി അജിത് കുമാർ, കോൺഗ്രസ് ബ്ളോക് വൈസ് പ്രസിഡന്റ് റെജി ഇട്ടൂപ്പ്, റോയി പുതുശ്ശേരി, ജോസ് പുല്ലൻ, ജോഷി തോമസ്, എൽദോ കെ. ചെറിയാൻ, ഷൈമി വർഗീസ്, ഡെയ്സി ജെയിംസ്, കെ.ഐ വർഗീസ്, വിനയൻ ക്രാരിയേലി, ഇ. എം ജോയി, എ.പി മോഹനൻ, പഞ്ചായത്ത് മെമ്പർമാരായ ബൈജു പോൾ, ബേസിൽ കോര, ബിജു ടി.കെ, ഷീബ ചാക്കപ്പൻ, ശോഭന വിജയകുമാർ, ആൻസി ജോബി, മരിയ സാജ് മാത്യു, ബേസിൽ സണ്ണി, ബെൻസൺ ബെന്നി, പ്രിൻസ് മാത്യു, അമൽ പോൾ, സാബു ആന്റണി, എൽദോ പാത്തിക്കൽ എന്നിവർ സംസാരിച്ചു. മാർച്ച് നടക്കുന്നതിനിടെ കമ്പനിയുടെ നിർമ്മാണ പ്രവർത്തങ്ങൾക്കായുള്ള സാധനങ്ങളുമായെത്തിയ വാഹനം നാട്ടുകാർ തടഞ്ഞു.