കൊച്ചി: എ.ഐ.വൈ.എഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വയനാട്ടിലെ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി ആവശ്യസാധന സാമഗ്രികളുമായി ആലുവ സി.അച്യുതമേനോൻ സെന്ററിൽ നിന്ന് ആദ്യവാഹനം പുറപ്പെട്ടു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ ഫ്ലാഗ് ഓഫ് ചെയ്തു.
ജില്ലയിലെ 14 മണ്ഡലങ്ങളിൽ നിന്ന് മെഡിക്കൽ ഉപകരണങ്ങൾ, ഭക്ഷ്യസാധനങ്ങൾ, തുണിത്തരങ്ങൾ തുടങ്ങിയ സാധനങ്ങളാണ് ശേഖരിച്ചത്. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ് , ജില്ലാ പ്രസിഡന്റ് പി.കെ. രാജേഷ്, മനോജ് ജി. കൃഷ്ണൻ, കെ.എ. ഷംസുദ്ദീൻ, പി.വി. പ്രമാനന്ദൻ, ആൽവിൻ സേവ്യർ, രേഖ ശ്രീജേഷ് എന്നിവർ പങ്കെടുത്തു.