food
വളയൻചിറങ്ങര ഗവ എൽ പി സ്കൂളിൽ നടന്ന നാടൻ ഭക്ഷണ പ്രദർശനം


പെരുമ്പാവൂർ: വളയൻചിറങ്ങര ഗവ. എൽ.പി സ്കൂളിൽ അന്നം ഔഷധം നാടൻ ഭക്ഷണ സാധനങ്ങളുടെ പ്രദർശനം നടത്തി. പി.ടി.എ പ്രസിഡന്റ് യു. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു . ഒറോട്ടി ശികിട, ഉണ്ണിയപ്പം, ഉലുവ പായസം,ചക്കക്കുരു വറുത്തത്, ഉണക്കക്കപ്പ വിളയിച്ചത്, മാമ്പഴഅട തുടങ്ങി വൈവിദ്ധ്യമാർന്ന പലഹാരങ്ങളും പത്തിലത്തോരനും ചക്കക്കുരു അച്ചാറും ഉപ്പുമാങ്ങ ഉപയോഗിച്ചുള്ള പല ഇനങ്ങളും കൂടാതെ ചക്കയും മാങ്ങയും താളും മുതിരയും തകരയും എല്ലാം ചേർന്ന പോഷക സമൃദ്ധമായ കറികളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു. വാഴയിലയും
മൺപാത്രങ്ങളും ഉപയോഗിച്ച് പഴമയുടെ സൗന്ദര്യത്തോടെയാണ് വിഭവങ്ങൾ മേശയിലെത്തിയത്. പ്രദർശനത്തിനുശേഷം ആഹാരം കുട്ടികൾക്ക് വിളമ്പി.