നെടുമ്പാശേരി: ശ്രീകൃഷ്ണ ജയന്തിയാഘോഷങ്ങളുടെ മുന്നോടിയായി പുളിയനത്ത് തുറന്ന സ്വാഗതസംഘം ഓഫീസ് സതി നാരായണൻ ഉദ്ഘാടനം ചെയ്തു. ബാലഗോകുലം അങ്കമാലി താലൂക്ക് കാര്യദർശി രഞ്ജിത്ത് അമ്പാട്ട് സ്വാഗതസംഘം ഭാരവാഹികളെ പ്രഖ്യാപിച്ചു. എം.പി. പ്രദീപ് കുമാർ (ആഘോഷ പ്രമുഖ്), പി.പി. ബാബുരാജ്, പ്രദീപ് കളരിക്കൽ, സുരേഷ് പുളിക്കൽ (രക്ഷാധികാരികൾ), എ.എൻ. തങ്കപ്പൻ (പ്രസിഡന്റ്), കെ.കെ. രാജൻ (വൈസ് പ്രസിഡന്റ്), ഷിജു കൃഷ്ണൻ (സെക്രട്ടറി), കെ. ശ്രീകുമാർ (ജോയിന്റ് സെക്രട്ടറി), എം.കെ. സജികുമാർ (ട്രഷറർ), രാഹുൽ ചന്ദ്രൻ (പ്രോഗ്രാം കൺവീനർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.