bus


പെരുമ്പാവൂർ: പെരുമ്പാവൂർ ഗവ. ബോയ്സ് എൽ.പി സ്കൂൾ ബസ് നടത്തിപ്പ് ധന സമാഹരണത്തിനായുള്ള സമ്മാന കൂപ്പൺ പദ്ധതി മുനിസിപ്പൽ ചെയർമാൻ പോൾ പാത്തിക്കൽ മുൻ ജോയിന്റ് ആർ.ടി.ഒ എം.കെ. പ്രകാശിന് നൽകി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് വി.എ. പ്രേംനസീർ അദ്ധ്യക്ഷനായി. പ്രധാനാദ്ധ്യാപിക സജി വി. ആലിസ്,​ എസ്.എം.സി ചെയർമാൻ എ.കെ. ഉദയ കുമാർ,​ പി.ടി.എ. വൈസ് പ്രസിഡന്റ് എ.കെ. മണി എന്നിവർ സംസാരിച്ചു.