പെരുമ്പാവൂർ: പെരുമ്പാവൂർ ഗുരുകൃപനഗർ റെസിഡൻസ് അസോസിയേഷൻ പെരുമ്പാവൂർ അപ്പൂസ് ഓഡിറ്റോറിയത്തിൽ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുമായി സഹകരിച്ച് നടത്തിയ നേത്ര പരിശോധനാ ക്യാമ്പ് മുനിസിപ്പൽ ചെയർമാൻ പോൾ പാത്തിക്കൽ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ആർ. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.