ആലുവ: അഖില കേരള വിശ്വകർമ്മ മഹാസഭ ആലുവ താലൂക്ക് യുണിയൻ സംഘടിപ്പിച്ച പി.എം വിശ്വകർമ്മ യോജന രജിസ്ട്രേഷൻ ക്യാമ്പ് സംസ്ഥാന ഡയറക്ടർ ബോർഡ് അംഗം എ.എസ്. അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എം.വി. ഭരതൻ അദ്ധ്യക്ഷനായി. പ്രസാദ് പട്ടേരിപുറം, മുരളി മാമ്പ്ര, പ്രസാദ് പാറക്കടവ്, ടി.കെ. രാധേശൻ, ജെ.കെ. ജയൻ തുടങ്ങിയവർ സംസാരിച്ചു. വിശ്വകർമ്മജർ ഉൾപ്പെടെ കൈതൊഴിൽ ചെയ്യുന്ന 18 വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള കേന്ദ്ര സർക്കാർ പദ്ധതിയാണിത്.