y
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തൃപ്പൂണിത്തുറ നഗരസഭയുടെ വക 25 ലക്ഷം രൂപയുടെ ചെക്ക് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന് നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് കൈമാറുന്നു

തൃപ്പൂണിത്തുറ: വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തൃപ്പൂണിത്തുറ നഗരസഭ 25 ലക്ഷം രൂപ നൽകി. മന്ത്രി പി. രാജീവിന് നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ്, വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ എന്നിവർ ചേർന്ന് ചെക്ക് കൈമാറി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.കെ. പീതാംബരൻ, കൗൺസിലർമാരായ കെ.ടി. അഖിൽദാസ്, പി.കെ. പീതാംബരൻ, ഡി. അർജുനൻ, സെക്രട്ടറി പി.കെ. സുഭാഷ് എന്നിവർ പങ്കെടുത്തു. നഗരസഭയിലെ 23 എൽ.ഡി.എഫ് അംഗങ്ങളും 8 യു.ഡി.എഫ് അംഗങ്ങളും 1 സ്വതന്ത്രഅംഗവും 5000രൂപവീതം സംഭാവനയായി നൽകി.