accident

മൂവാറ്റുപുഴ: നിയന്ത്രണം വിട്ട കാർ വൈദ്യുത പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വാഴക്കുളത്ത് തിങ്കളാഴ്ച പുലർച്ചെ രണ്ടോടെ ഉണ്ടായ അപകടത്തിൽ തൊടുപുഴ കരിമണ്ണൂർ കക്കരക്കുന്നേൽ നെൽവിൻ റോബർട്ട് (22) ആണ് മരിച്ചത്. അപകടത്തിൽ നെൽവിനൊപ്പം വാഹനത്തിലുണ്ടായിരുന്ന സുഹൃത്തുക്കളായ അലൻ, ഹൃതിക്, തോമസ് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. മൂവാറ്റുപുഴ ഭാഗത്ത് നിന്ന് തൊടുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ വാഴക്കുളം കല്ലൂർക്കാട് കവലയിൽ നിയന്ത്രണം നഷ്‌ടപ്പെട്ട് റോഡരികിലെ വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ച് കയറുകയായിരുന്നു. നാട്ടുകാർ കാറിലുണ്ടായിരുന്നവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നെൽവിൻ മരിച്ചു. മാതാവ്: ഷിജി . സഹോദരൻ: നോയൽ . സംസ്കാരം ഇന്ന് രാവിലെ 11ന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.