പള്ളുരുത്തി: ഇടക്കൊച്ചി കുമ്പളം ഫെറി ബസ് സ്റ്റോപ്പിന് സമീപം പുതിയതായി നിർമ്മിക്കുന്ന വീട്ടിൽ നിന്നും മോഷണം നടത്തിയ രണ്ടു പേരെ പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. നമ്പ്യാപുരം പനക്കാംതോട്ടം വീട്ടിൽ അഷ്കർ ( 46 ), വൈപ്പിൻ മുല്ലൂരാൻ വീട്ടിൽ ഷിയോൺ ജോസഫ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് മൂന്ന് തേക്കിന്റെ ജനൽ പാളികളും ഒരു വാക്വം ക്ലീനറും പ്രതികൾ മോഷ്ടിച്ചത്. ഷിയോൺ ജോസഫിനെ തേവരയിൽ നിന്നും അഷ്‌കറിനെ പളളുരുത്തിയിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.