മൂവാറ്റുപുഴ: ആരക്കുഴ സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സഹകരണ മുന്നണി പാനലിന് വൻ വിജയം. പാനലിൽ മത്സരിച്ച എല്ലാവരും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ജനറൽ വിഭാഗത്തിൽ നിന്നും ജോസ് ഇമ്മാനുവൽ ഓണാട്ട്, ജോർജ്ജ് ചേറ്റൂർ, അനൂപ് ശങ്കർ മുണ്ടൻമലയിൽ, പി.കെ. ബാലകൃഷ്ണൻ പുന്നക്കുഴിയിൽ, ബെന്നി വർഗ്ഗീസ് പുളിക്കായത്ത്, വനിതാ സംവരണത്തിൽ നിന്ന് അഡ്വ. ചിന്നമ്മ ഷൈൻ മഞ്ചുമലേക്കുടിയിൽ, റാണി ജെയ്‌സൺ ചിറ്റേത്ത്, എസ്.സി-എസ്.ടി. വിഭാഗത്തിൽ നിന്നും മിഥുൻ രാമകൃഷ്ണൻ പാലയ്ക്കാത്തടത്തിൽ, 40 വയസിൽ താഴെയുള്ള പൊതു വിഭാഗത്തിൽനിന്നും ജിനിൽ മാത്യൂ കച്ചിറയിൽ, 40 വയസിൽ താഴെയുള്ള വനിതാവിഭാഗത്തിൽനിന്നും ഹരിശ്രീ ശ്രീക്കുട്ടൻ നിക്ഷേപ സംവരണത്തിൽ നിന്ന് റോയി വള്ളമറ്റം എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. 8ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണിയും അഡ്വ. ഷൈസൻ മാങ്ങഴയുടെ നേതൃത്വത്തിലുള്ള മുന്നണിയും മത്സരരംഗത്ത് ഉണ്ടായിരുന്നുവെങ്കിലും പരാജയപ്പെട്ടു.