തൃപ്പൂണിത്തുറ: സംസ്ഥാനത്തെ മാലിന്യമുക്തമാക്കാനുള്ള പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെയും ഭാഗമാക്കാനായി അദ്ധ്യാപകർക്കായി സംഘടിപ്പിച്ച ശില്പശാല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.വി. ആശ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി ചെയർപേഴ്സൺ സരിത സുജി അദ്ധ്യക്ഷയായി. കില ഫാക്കൽട്ടി പി. ശശിധരൻ നായർ ക്ലാസെടുത്തു, പഞ്ചായത്ത് അസി. സെക്രട്ടറി കെ.പി. മധു, ജനപ്രതിനിധികളായ കുഞ്ഞൻ തമ്പി, ഷൈലജ ശശികുമാർ, മുൻസില ഫൈസൽ, സി. ഗോപിനാഥ്, സന്തോഷ് സാഗർ എന്നിവർ പങ്കെടുത്തു.
പെരുമ്പളത്തെ 6 സ്കൂളുകളിലെ അദ്ധ്യാപക അനദ്ധ്യാപകർക്കാണ് ശില്പശാല സംഘടിപ്പിച്ചത്. ക്ലാസ് റൂമുകൾ കേന്ദ്രീകരിച്ച് കുട്ടികൾക്ക് പരിശീലനം നല്കുക എന്നതാണ് ലക്ഷ്യം.