കേരളത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചൽ, വെള്ളപ്പൊക്കം അടക്കമുള്ള പ്രകൃതി ദുരന്തങ്ങൾ വർദ്ധിച്ചു വരുമ്പോൾ ഡിസാസ്റ്റർ മാനേജ്മന്റ് കോഴ്‌സുകൾക്ക് പ്രസക്തിയേറുന്നു. രാജ്യത്ത് നിരവധി സർവകലാശാലകളിൽ ഡിസാസ്റ്റർ മാനേജ്മന്റ് പ്രോഗ്രാമുകളുണ്ട്. ജാമിയ മിലിയ ഇസ്ലാമിയ, അമിറ്റി യൂണിവേഴ്‌സിറ്റി-പൂനെ, ഐ.ഐ.ടി റൂർക്കെ, കേരള യൂണിവേഴ്‌സിറ്റി ഫോർ ഫിഷറീസ് & ഓഷ്യാനോഗ്രാഫിക് സ്റ്റഡീസ്, പഞ്ചാബ് യൂണിവേഴ്‌സിറ്റി തുടങ്ങിയ സ്ഥാപനങ്ങളിൽ ഡിസാസ്റ്റർ മാനേജ്‌മെന്റിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളുണ്ട്. എം.എസ്‌സി, എം.ബി.എ ഡിസാസ്റ്റർ മാനേജ്‌മെന്റ് പ്രോഗ്രാമുകളുമുണ്ട്. ഏതു ബിരുദധാരിക്കും ചേരാവുന്ന കോഴ്‌സുകളാണിവ. കൂടാതെ സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ബിരുദ, ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമുകളുണ്ട്. തിരുവനന്തപുരത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് നിരവധി പരിശീലന പരിപാടികൾ നടത്തുന്നുണ്ട്.
സോഷ്യൽ സയൻസിൽ ഇൻഡോ- ജർമൻ ഗവേഷണ പ്രോജക്ട്
ഇന്ത്യൻ കൗൺസിൽ ഒഫ് സോഷ്യൽ സയൻസ് റിസർച്ചും (ICSSR) ജർമൻ റിസർച്ച് ഫൗണ്ടേഷനും സംയുക്തമായി സോഷ്യൽ സയൻസിൽ ജോയിന്റ് ഇൻഡോ- ജർമൻ അക്കാഡമിക് റിസർച്ച് പ്രോജക്ടുകൾക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കാൻ സമയപരിധിയില്ല. സംയുക്ത ഗവേഷണ പ്രൊജക്ടുകൾക്കുള്ള ഫണ്ടിംഗ് ഇതിലൂടെ ലഭിക്കും. പി.എച്ച്‌ഡി യോഗ്യതയുള്ള കോളേജ്, സർവകലാശാലകളിലെ അദ്ധ്യാപകർക്ക് അപേക്ഷിക്കാം. ഒരു പ്രോജക്ടിന് 25 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും. പ്രൊജക്ട് പ്രൊപ്പോസലുകൾ ഓൺലൈനായി സമർപ്പിക്കാം. www.elan.dfg.de.
എക്‌സിക്യൂട്ടീവ് എം.ബി.എ ഇൻ മാരിടൈം, ലോജിസ്റ്റിക്‌സ് &സപ്ലൈ ചെയിൻ മാനേജ്‌മെന്റ്
ഐ.ഐ.എം മുംബയ്, കമ്പനി ഒഫ് മാസ്റ്റർ മറിനേഴ്‌സ് ഒഫ് ഇന്ത്യയുമായി ചേർന്ന് മാരിടൈം, ലോജിസ്റ്റിക്‌സ് &സപ്ലൈ ചെയിൻ മാനേജ്‌മെന്റിൽ എക്‌സിക്യൂട്ടീവ് എം.ബി.എ പ്രോഗ്രാം ആരംഭിക്കുന്നു. 15 ലക്ഷം രൂപയാണ് കോഴ്‌സ് ഫീസ്.
എൽ.ബി.എസ് കോഴ്സുകൾ
തിരുവനന്തപുരം: തിരുവനന്തപുരം എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയിൽ സ്കിൽ അപെക്സ് അക്കാഡമി നടത്തുന്ന ഏവിയേഷൻ മാനേജ്‌മെന്റ്, ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. ഫോൺ 9746340093, 8139850288
ഫാഷൻ ഡിസൈനിംഗ് കോഴ്‌സ്
തിരുവനന്തപുരം: അരുവിക്കര ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ഡിസൈനിംഗിലെ രണ്ട് വർഷത്തെ ഫാഷൻ ഡിസൈനിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സ് പ്രവേശനത്തിന് 23 വരെ www.polyadmission.org/gifdപോർട്ടൽ വഴി അപേക്ഷിക്കാം. വിവരങ്ങൾക്ക്: 9605168843, 9895543647, 8606748211
സൗദിയിൽ സ്പോർട്സ് മെഡിസിൻഡോക്ടറുടെ ഒഴിവ്
തിരുവനന്തപുരം; സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിൽ കിംഗ്ഫഹദ് മെഡിക്കൽ സിറ്റിയിൽ സ്പോർട്സ് മെഡിസിൻ കൺസൾട്ടന്റ്/സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ ഒഴിവിലേക്ക് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കും. അമേരിക്കൻ/കനേഡിയൻ ബോർഡിന്റെ ഫെലോഷിപ്പ്, സി.സി.ടി/ സി.സി.എസ്.ടി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും സ്പെഷ്യാലിറ്റിയിൽ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുളളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 55 വയസ്. വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്പോർട്ട് എന്നിവയുടെ പകർപ്പുകളും സഹിതം rmt3.norka@kerala.gov.in ലേക്ക് 9 രാവിലെ 11 മണിക്കകം അപേക്ഷിക്കണം. ഫോൺ: 04712770536, 539, 540, 577 .