kurinji

കൊച്ചി: ഈ വർഷത്തെ ബുക്കർമാൻ 'ടാഗോർ സ്‌മൃതി പുരസ്കാർ' തമിഴ് സാഹിത്യകാരനും വിവർത്തകനും പ്രസാധകനുമായ കുറിഞ്ചിവേലന്. 10001 രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് അവാർഡ്. എസ്.കെ. പൊറ്റക്കാട്, മലയാറ്റൂർ രാമകൃഷ്ണൻ, എം.ടി.വാസുദേവൻ നായർ, ആനന്ദ്, സേതു, വിലാസിനി, ടി.ഡി.രാമകൃഷ്ണൻ, സി.എസ്. ചന്ദ്രിക തുടങ്ങിയവരുടെ കൃതികളും ഇംഗ്ളീഷ് ഉൾപ്പടെ മറ്റ് ഭാഷകളിലെ കൃതികളും തമിഴിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. 'രണ്ടാമൂഴ'ത്തിന്റെ പരിഭാഷ തമിഴിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. 82കാരനായ അദ്ദേഹത്തിന്റെ നാട്ടിൽ വച്ചാണ് പുരസ്കാര സമർപ്പണം. ഷൗക്കത്ത് , പ്രഹ്ലാദ് സിങ് ടിപാനിയ എന്നിവർക്കാണ് മുൻവർഷങ്ങളിൽ പുരസ്കാരം ലഭിച്ചത്.