തൃപ്പൂണിത്തുറ: ഐശ്വര്യനഗർ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നഗരസഭ കവാടത്തിനുമുന്നിൽ നടത്തിയ പ്രതിഷേധധർണ പ്രതിപക്ഷനേതാവ് പി.കെ. പീതാംബരൻ ഉദ്ഘാടനം ചെയ്തു. നഗരസഭ 13-ാം വാർഡ് ഐശ്വര്യനഗർ വള്ളിക്കാവ് റോഡിലെ കലുങ്കിൽക്കൂടി ഒഴുകുന്ന വെള്ളത്തിന് തടസംസൃഷ്ടിച്ച് സ്വകാര്യവ്യക്തി മണ്ണിട്ട് അടച്ചത് നീക്കണമെന്നായിരുന്നു ആവശ്യം. കൗൺസിലർ രൂപരാജു അദ്ധ്യക്ഷയായി. ബി.ജെ.പി സംസ്ഥാന സമിതി അംഗം യു. മധുസൂദനൻ, കൗൺസിലർമാരായ വള്ളി രവി, പി.എൽ. ബാബു, റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി കെ. സതീശ്ബാബു, എം.ജി. സോമശേഖര വാരിയർ എന്നിവർ സംസാരിച്ചു.