തൃപ്പൂണിത്തുറ: ലയൺസ് ക്ലബ് ഒഫ് തൃപ്പൂണിത്തുറ റോയൽ 2024-25 വർഷത്തെ സ്ഥാനാരോഹണച്ചടങ്ങ് ഫസ്റ്റ് ഡി.ജി കെ.ബി. ഷൈൻകുമാർ ഉദ്ഘാടനം ചെയ്തു. ഫ്രാൻസിസ് പോൾ അദ്ധ്യക്ഷനായി. ഹങ്കർ പ്രോജക്ട് ഡിസ്ട്രിക്ട് സെക്രട്ടറി ജെയിംസ് അറക്കൽ, റീജിയണൽ ചെയർപേഴ്സൺ സാബു ജോസഫ്, സോൺ ചെയർപേഴ്സൺ സുകുമാരമേനോൻ എന്നിവർ സംസാരിച്ചു. സേവന പദ്ധതികളായ ഓട്ടോറിക്ഷകൾക്കുള്ള ഫസ്റ്റ്എയ്ഡ് കിറ്റ്, സ്കൂളുകൾക്കുള്ള ട്രീപ്ലാന്റേഷൻ, കമ്മ്യൂണിറ്റി കിച്ചണിൽ നിന്നുള്ള സൗജന്യ ഉച്ചഭക്ഷണപദ്ധതി എന്നിവയും പ്രഖ്യാപിച്ചു. ഭാരവാഹികളായി ജെയിംസ് മാത്യു (പ്രസിഡന്റ്), ഡോ. സാറാമ്മ പി. എബ്രാഹം (സെക്രട്ടറി), ജോജി ജോൺ (ട്രഷറർ) എന്നിവർ ചുമതലേറ്റു.