തൃപ്പൂണിത്തുറ: വയനാട്ടിലെ ദുരന്തബാധിതർക്കായി ഉദയംപേരൂരിലെ ബസ് ഉടമകളും രംഗത്ത്. പൂത്തോട്ടയിൽനിന്ന് സർവീസ് ആരംഭിക്കുന്ന ലക്ഷ്മി, മാളൂസ്, ആദി എന്നീ ഏഴ് ബസുകളുടെ ഇന്നലത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകും.
പൂത്തോട്ടയിൽ രാവിലെ ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി ബസ് ഫ്ളാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് അംഗം എം.പി. ഷൈമോൻ, പൊലീസ് ഇൻസ്പെക്ടർ മുരളി, ബാരിഷ് വിശ്വനാഥ്, കെ.വി. അരുൺകുമാർ, അബിൻ സുകുമാരൻ, കണ്ണൻ തങ്കപ്പൻ തുടങ്ങിയവരും ബസ് ഉടമകളായ കെ.വി. അരുൺ, ശരത് ശശീന്ദ്രൻ, നന്ദുദേവ് എന്നിവരും പങ്കെടുത്തു.