കൊച്ചി: രാമേശ്വരം വില്ലേജ് മുണ്ടംവേലി പ്രദേശത്ത് താമസിക്കുന്ന സാന്തോം കോളനിയിലെ മുന്നൂറോളം കുടുംബങ്ങൾക്ക് പട്ടയം നൽകണമെന്ന് ആവശ്യപ്പെട്ട് നഗരസഭ പ്രതിപക്ഷനേതാവ് ആന്റണി കുരീത്തറ കളക്ടർക്ക് 98 പേർ ഒപ്പിട്ട നിവേദനം നൽകി. കനാൽഭിത്തി ഇതേവരെ പണിയാത്തതിനാൽ മഴക്കാലത്ത് വേലിയേറ്റ സമയത്ത് കനാൽ കരകവിഞ്ഞ് ഒഴുകുന്നു. ഇഴജന്തുക്കളും പോളപ്പായലുകളും വീടുകളിൽ കയറുന്ന സ്ഥിതിയാണ്.
പട്ടയം ലഭിക്കാത്തതിനാൽ വീട് അറ്റകുറ്റപ്പണിപോലും ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ്. കോർപ്പറേഷൻ എൻ.ഒ.സി നൽകി പ്രദേശവാസികളുടെ ജീവിതനിലവാരം ഉയർത്തണമെന്നും ആന്റണി കുരീത്തറ ആവശ്യപ്പെട്ടു.