കൊച്ചി: വൈസ്‌മെൻ സൗത്ത് ചിറ്റൂർ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന വൈസ് വിദ്യാകിരണിന്റെ ഉദ്ഘാടനം ചേരാനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേഷ് നിർവഹിച്ചു. ചടങ്ങിൽ 25 ഓളം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്തു. 1000 രൂപ വീതം എല്ലാമാസവും സ്കോളർഷിപ് വിതരണം ചെയ്യും. വൈസ്‌മെൻ നേതാക്കളായ മിഡ് വെസ്റ്റ് ഇൻഡ്യ റീജണൽ ഡയറക്ടർ സാജു കറുത്തേടം, ഡിസ്ട്രക്ട് ഗവർണർ ഡാനിയൽ ജോൺ, ക്ലബ് പ്രസിഡന്റ് ബാബു ഡേവിഡ്, ചേരാനല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആരിഫാ മുഹമ്മദ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷുക്കൂർ, സ്‌കൂൾ പ്രിൻസിപ്പൽ മൊഹിസനലി തുടങ്ങിയവർ സംസാരിച്ചു.