കൊച്ചി: രാജ്യമെമ്പാടും സാന്നിദ്ധ്യമുള്ള സന്നദ്ധസംഘടനയായ ചൈൽഡ് ഹെൽപ്പ് ഫൗണ്ടേഷൻ (സി.എച്ച്.എഫ് ) കേരളത്തിൽ പ്രവർത്തനം വ്യാപിപ്പിക്കും. ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയവ ബാധിച്ചവരും മാസം തികയാതെ ജനിച്ചവരുമുൾപ്പെടെ 115 പേർക്ക് സഹായമെത്തിച്ചതായി സി.എച്ച്.എഫ് സി.ഇ.ഒ ഷാജി വർഗീസ് പറഞ്ഞു. കുമളിയിൽ കമ്പളിപ്പുതപ്പ് വിതരണം, അയ്യമ്പിള്ളി ബീച്ച് ശുചീകരണം, പള്ളുരുത്തി സെന്റ് ജോസഫ്‌സ് കൊത്തലങ്കോ കേന്ദ്രത്തിൽ ഭിന്നശേഷി ദിനാചരണം, കിറ്റുകളുടെ വിതരണം, ബേബി ഫീഡിംഗ് സെന്ററുകൾ സ്ഥാപിക്കൽ തുടങ്ങിയവ നടത്തി. 2010ൽ സുനിൽ വർഗീസ്, രാജേന്ദ്ര പഥക്, ജുഗേന്ദർ സിംഗ് എന്നിവർ തുടക്കമിട്ട സി.എച്ച്.എഫ് രാജ്യമെമ്പാടുമായി 48 ലക്ഷത്തിലേറെപ്പേർക്ക് സഹായങ്ങളെത്തിച്ചതായും അദ്ദേഹം പറഞ്ഞു.