കൊച്ചി: മുല്ലപ്പെരിയാർ അണക്കെട്ട് ഡീകമ്മീഷൻ ചെയ്ത് പുതിയത് നിർമ്മിച്ച് തമിഴ്‌നാടിന് വെള്ളവും കേരളീയർക്ക് സുരക്ഷയും ഉറപ്പാക്കണമെന്ന് റെസിഡന്റ് അസോസിയേഷൻ കോ ഓർഡിനേഷൻ കൗൺസിൽ (റാക്കോ ) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കുമ്പളം രവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് പി.ആർ. പന്മനാഭൻ നായർ, സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ്,
ജില്ലാ ജനറൽ സെക്രട്ടറി എലൂർ ഗോപിനാഥ്, ഭാരവാഹികളായ കെ.എസ്. ദിലീപ്കുമാർ, കെ.ജി രാധാകൃഷ്ണൻ, സി. ചാണ്ടി, മെക്കിൾ കടമാട്ട്, രാധാകൃഷ്ണൻ കടവുങ്കൽ, പി.ഡി. രാജീവ്, കെ.കെ. വാമലോചനൻ, ടി.എൻ. പ്രതാപൻതുടങ്ങിയവർ പ്രസംഗിച്ചു.