tax

കൊച്ചി: വ്യവസായ എസ്‌റ്റേറ്റുകളിൽ നിന്ന് തദ്ദേശ വകുപ്പ് വസ്‌തുനികുതി ഈടാക്കുന്നത് നിറുത്തിവച്ച ഉത്തരവിനെ കേരള സ്‌മാൾ സ്കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ (കെ.എസ്.എസ്.ഐ.എ) അഭിനന്ദിച്ചു.

വ്യവസായവകുപ്പ്, കിൻഫ്ര തുടങ്ങിയവയുടെ വ്യവസായ എസ്റ്റേറ്റുകൾക്കും ഉത്തരവ് ബാധകമാണ്. നോട്ടിഫൈഡ് ചെയ്‌ത സിംഗിൾ വിൻഡോ ക്ളിയറൻസ് ബോർഡിന്റെ കീഴിലുള്ള എസ്റ്റേറ്റുകളിൽ അധികാരമില്ലാത്ത തദ്ദേശ സ്ഥാപനങ്ങൾ നികുതി പിരിക്കുന്നതിനെതിരെ അസോസിയേഷൻ നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി. പഞ്ചായത്തീരാജ് നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്തുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ഉത്തരവിറക്കിയതിന് തദ്ദേശ വകുപ്പുമന്ത്രി എം.ബി. രാജേഷ്, വ്യവസായമന്ത്രി പി. രാജീവ് എന്നിവരെ അസോസിയേഷൻ പ്രസിഡന്റ് എ. നിസാറുദ്ദീൻ അഭിനന്ദിച്ചു.