al-ameen

ആലുവ: എടത്തല അമീൻ കോളേജിൽ ഗവേഷണ വിദ്യാർത്ഥികൾക്കായി ആരംഭിച്ച റിസർച്ച് സെന്റർ കുസാറ്റ് വൈസ് ചാൻസിലർ ഡോ. ശങ്കരൻ ഉദ്ഘാടനം ചെയ്തു. എം.ജി സർവകലാശാല പരീക്ഷകളിൽ റാങ്ക് നേടിയവരെയും ചടങ്ങിൽ ആദരിച്ചു. കോളേജ് എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ അൻവർ ഹാഷിം അദ്ധ്യക്ഷത വഹിച്ചു. ശ്രീശങ്കര വിദ്യാപീഠം കോളേജ് പ്രിൻസിപ്പൽ ഡോ. കെ.എം. സുധാകരൻ മുഖ്യപ്രഭാഷണം നടത്തി. കോളേജ് മാനേജർ ജുനൈദ് റഹ്മാൻ, പ്രിൻസിപ്പൽ ഡോ. സിനി കുര്യൻ, നസിർ, ജി. ഇന്ദു, ഡോ. ലീന വർഗീസ് തുടങ്ങിയവർ സംസാരിച്ചു. ഡോ. ലീന വർഗീസ്, ഡോ. എൻ. കല എന്നിവരാണ് ഗവേഷണ കേന്ദ്രത്തിലെ ഗൈഡുകൾ.