മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് വനിത സഹകരണ സംഘം ഭരണസമിതി തിരഞ്ഞെടുപ്പിൽ സഹകരണ സംരക്ഷണ മുന്നണി പാനൽ എതിരില്ലാതെ വിജയിച്ചു. പ്രസിഡന്റായി സുമ ശശിയേയും വൈസ് പ്രസിഡന്റായി പി.കെ. സുമിതയേയും തിരഞ്ഞെടുത്തു. ശാന്ത കൃഷ്ണൻകുട്ടി, സുഹറ മുഹമ്മദ്, ഷീല മത്തായി, ബിന്ദു വിനോദ്, അഞ്ജലി സുബ്രഹ്മണ്യൻ, ഉഷ ശശിധരൻ, കെ. എൻ. വിലാസിനി, ജെസ്ന നഹാസ്, രാജമ്മ സന്തോഷ് എന്നിവരാണ് ഭരണസമിതി അംഗങ്ങൾ. വർഷങ്ങളായി സി.പി.എം നേതൃത്വം നൽകുന്ന സഹകരണ സംരക്ഷണ മുന്നണി ഭരണസമിതിയാണ് സഹകരണ സംഘം ഭരിക്കുന്നത്.