കാലടി: മലയാറ്റൂർ, അയ്യമ്പുഴ പഞ്ചായത്തുകളിലെ ജനവാസ മേഖലയിൽ വന്യജീവി സംഘർഷം കുറക്കുന്നതിനും കാട്ടാനകളെ ജനവാസമേഖലകളിൽ നിന്നും അകറ്റി നിറുത്തുന്നതിനുമായി ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്പെഷ്യൽ ഡ്രൈവ് നടത്തി. അയ്യമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പി.യു.ജോമോൻ, മലയാറ്റൂർ - നീലീശ്വരം പഞ്ചായത്ത് അംഗം പി.ജെ. ബിജു, മലയാറ്റൂർ ഡി.എഫ്.ഒ ശ്രീനിവാസ്, എ.ഡി.സി.എഫ് ജി.എസ് സന്തോഷ് കുമാർ, മലയാറ്റൂർ റേഞ്ചർ രഞ്ജിത്ത്, കോടനാട് റേഞ്ചർ അധീഷ് ആർ.,കൃഷ്ണ കുമാർ ഗോപിനാഥൻ, ഷിബു എന്നിവരും കാരെക്കാട്, എവെർഗ്രീൻ, കണ്ണിമംഗലം, പെരുംതോട് സ്റ്റേഷനിലെ മുഴുവൻ ഫോറസ്റ്റ് ഉദ്യോഗസ്ഥരും പ്രൊട്ടക്ഷൻ ഫോഴ്സിലെ സ്റ്റാഫുകളും ഫോറെസ്റ്റ് വാച്ചർമാരും പങ്കാളികളായി.