helmet

കൊച്ചി: ഇരുചക്രവാഹന അപകടങ്ങളിൽ ഓരോ വർഷവും എഴുപതിനായിരത്തിലേറെപ്പേർ മരിക്കുന്ന പശ്ചാത്തലത്തിൽ നിലവാരമില്ലാത്ത ഹൈൽമെറ്റുകൾക്ക് പൂട്ടിടാൻ കേന്ദ്രം.

നിർമ്മാണകേന്ദ്രങ്ങളിലും വില്പന കേന്ദ്രങ്ങളിലും റെയ്ഡ് നടത്താനും ജനങ്ങളെ ബോധവത്കരിക്കാനും ജില്ലാ കളക്ടർമാർ പ്രത്യേക താത്പര്യം എടുക്കണമെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ബി.ഐ.എസ് ഉദ്യോഗസ്ഥർ നേരിട്ടും നടപടി സ്വീകരിക്കും.

നിയമലംഘകരുടെ വിവരം ജില്ലാ പൊലീസ് മേധാവികൾക്കും മന്ത്രാലയത്തിനും കൈമാറണം. ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്സ് (2016) നിയമപ്രകാരം നടപടിയുണ്ടാകും.

ഐ.എസ് 4151:2015 നിലവാരമില്ലാത്ത ഹെൽമറ്റുകൾക്ക് കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ വിലക്കുണ്ട്. കടകളിലും വഴിയരികിലും വ്യാജ ഐ.എസ്.ഐ മുദ്ര‌യുള്ള ഹെൽമെറ്റുകൾ സുലഭമാണ്.

രണ്ടു ലക്ഷം പിഴ,

ഒരു വർഷം തടവ്

1.ബി.ഐ.എസ് അസിസ്റ്റന്റ് ഡയറക്ടർമാർക്ക് നിർമ്മാണകേന്ദ്രങ്ങളിലും വില്പനശാലകളിലും

റെയ്ഡ്നടത്താനും സ്ഥാപനം പൂട്ടിക്കാനും അധികാരമുണ്ട്. സ്ഥാപനത്തിന് ഇവർ ചുമത്തുന്ന കുറഞ്ഞ പിഴ രണ്ടുലക്ഷം രൂപയാണ്.ഒരുവർഷത്തെ വില്പന കണക്കാക്കിയാണ് പിഴ ചുമത്തുന്നത്.അത് കോടികളുമാവാം.ഒരു വർഷം തടവിന് കോടതിശിക്ഷിക്കുകയുംചെയ്യും.

2. അസിസ്റ്റന്റ് കളക്ടറുടെയും അസി.പൊലീസ് കമ്മിഷണറുടെയും അധികാരമാണിവർക്ക്.കേരളത്തിൽ കൊച്ചിയാണ് ആസ്ഥാനം.കേരളം, മാഹി, ലക്ഷദ്വീപ് എന്നിവയുടെ ചുമതലയാണ്.മൂന്ന് അസിസ്റ്റന്റ് ഡയറക്ടർമാരുണ്ട്.ഫീൽഡ് ഓഫീസർമാരുമുണ്ട്

2500 കോടിയുടെ വിപണി

40 ശതമാനം വ്യാജൻ

25 കോടി:

രാജ്യത്തെ

ഇരുചക്ര

വാഹനങ്ങൾ

1.5 കോടി:

പ്രതിവർഷം

വിൽക്കുന്ന

ഹെൽമെറ്റ്

40%:

വിറ്റഴിക്കുന്നവയിലെ

വ്യാജ ഹെൽമെറ്റുകൾ

70,000:

ഇരുചക്രവാഹന

അപകടങ്ങളിൽ

സംഭവിക്കുന്ന മരണം

പ്രതിവർഷം

1513:

കേരളത്തിലെ ഇരുചക്ര

വാഹന അപകടം(2023)

1568:

ഇവയിൽ

മരിച്ചവർ


.

ബി.ഐ.എസ് ലൈസൻസില്ലാതെ പ്രവർത്തിക്കുന്നവരാണ് ഇവർ. ഇത് ലക്ഷ്യങ്ങൾക്ക് വിരുദ്ധമാണെന്നും അപകടമരണങ്ങൾ ആവ‌‌ർത്തിക്കുകയാണെന്നും ഉപഭോക്തൃവകുപ്പ് അഡീ. സെക്രട്ടറി ഭരത് ഖേരയുടെ കത്തിൽ പറയുന്നു. അതിനാൽ പ്രത്യേക പരിശോധനകളും ക്യാമ്പയിനുകളും നടത്താൻ കളക്ടർമാർ വ്യക്തിപരമായും താത്പര്യമെടുക്കണമെന്ന് നി‌ദ്ദേശിച്ചിട്ടുണ്ട്.

നിലവാരമില്ലാത്ത ഹെൽമെറ്റ് നിർമ്മാണവും വില്പനയും സംബന്ധിച്ച് ജാഗ്രത പാലിക്കാൻ ബി.ഐ.എസ് ബ്രാഞ്ച് ഓഫീസുകൾക്കും നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ കളക്ടർമാരുമായും പൊലീസ് ഉദ്യോഗസ്ഥരുമായും നിരന്തരം സമ്പർക്കം പുലർത്താൻ ബി.ഐ.എസ് ഫീൽഡ് ഓഫീസർമാരോടും മന്ത്രാലയം നിർദ്ദേശിച്ചു. ഐ.എസ് 4151:2015 അംഗീകാരമുള്ള സ്ഥാപനങ്ങളുടെ പട്ടിക ബി.ഐ.എസ് കെയർ ആപ്പിലും വെബ്സൈറ്റിലും ലഭ്യമാണ്.

ഇന്ത്യയി​ൽ

ആകെ ഇരുചക്രവാഹനങ്ങൾ - 25 കോടി

പ്രതിവർഷം വിൽക്കുന്ന ഹെൽമെറ്റുകൾ- 1.5 കോടി

പ്രതിവർഷം അപകടമരണങ്ങൾ -3 ലക്ഷം