കൂത്താട്ടുകുളം: എസ്. എൻ.ഡി.പി യോഗം നെച്ചൂർ ശാഖയിൽ യൂത്ത് മൂവ്മെന്റ് യൂണിറ്റ് രൂപീകരിച്ചു.എസ്. എൻ.ഡി.പി യോഗം കൂത്താട്ടുകുളം ശാഖാ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അനീഷ് വി.എസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറി സജി മലയിൽ ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി അഭിലാഷ് ബി, ശാഖ പ്രസിഡന്റ് രാജു എം. എം, വൈസ് പ്രസിഡന്റ് വി. എസ്.കൃഷ്ണൻകുട്ടി, കമ്മറ്റി അംഗങ്ങളായ അനിൽ സി. എ, ദയേശൻ ഇ.കെ, രാജീവ് കെ. കെ, സഹജൻ കെ. എൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അജീഷ് ബി. തുടങ്ങിയവർ സംസാരിച്ചു.
അജീഷ് ബി.(പ്രസിഡന്റ് ), അനവദ്യ അനിൽകുമാർ (വൈസ് പ്രസിഡന്റ്), അഭിഷേക് ഷിബു (സെക്രട്ടറി), അമൻ കൃഷ്ണ ബിജു (ജോ. സെക്രട്ടറി), അമൽ ദയേശൻ (യൂണിയൻ കമ്മിറ്റി അംഗം), ദിനദേവ് സഹജ്, അഥർവ്വ് ശ്രീകാന്ത്, വിജോയ് ടി. ജി, അദ്വൈത് ശ്രീകാന്ത്, അക്ഷയ് മധു, ദേവപ്രിയ സുനിൽ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ യൂത്ത് മൂവ്മെന്റ് ഭാരവാഹികളായി തിരഞ്ഞെടുത്തു.