കാലടി: പുതിയേടം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കർഷക ഭേരിയിൽ ബാങ്കിന്റെ വളപ്പിൽ 30 സെന്റ് സ്ഥലത്ത് പച്ചക്കറി കൃഷി ആരംഭിച്ചു. പച്ചക്കറി തൈ നട്ട് ബാങ്ക് പ്രസിഡന്റ് ടി.എ.ശശി ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി സിനി എം.ബി, കൺകറന്റ് ഓഡിറ്റർ ജ്യോതി എന്നിവർ പങ്കെടുത്തു. വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പുതിയേടം സർവീസ് സഹകരണ ബാങ്ക് ഒരു ലക്ഷം രൂപ സംഭാവന നൽകിയതായി പ്രസിഡന്റ് ടി.ഐ. ശശി പറഞ്ഞു.