മരട്: ദീപ്തി മേരി പോളിന്റെ പ്രഥമ രചനയായ 'വിളിക്കാതെ വരുന്നവർ' എന്ന നോവൽ പ്രകാശിപ്പിച്ചു. ജയചന്ദ്രൻ മൊകേരിയിൽനിന്ന് സാഹിത്യകാരനായ ഫാ. ബോബി ജോസ് കട്ടിക്കാട് പുസ്തകം ഏറ്റുവാങ്ങി. കെ. ബാബു എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ ജി.കെ. പിള്ള അദ്ധ്യക്ഷനായി. ഡൊമിനിക് പ്രസന്റേഷൻ, മരട് നഗരസഭ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ, പ്രതിപക്ഷ നേതാവ് സി.ആർ. ഷാനവാസ്, ഡോ. ബിജു കൃഷ്ണൻ, ഫാ. ഷൈജു തോപ്പിൽ, ഡോ. സിസ്റ്റർ ആനി ഷീല, ഡോ. ജയ്സൺ മുളേരിക്കൽ, മരട് സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് പി.ഡി. ശരത്ചന്ദ്രൻ, ദീപ്തി പോൾ എന്നിവർ സംസാരിച്ചു.