ph

കാലടി: വയനാട്ടിലെ ദുരിതബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മലയാറ്റൂർ ഗവ. എൽ.പി സ്ക്കൂളിലെ വിദ്യാർത്ഥികൾ ഫണ്ട് സമാഹരിച്ചു. മലയാറ്റൂർ വില്ലേജ് ഓഫീസർ സി.ആർ. സുദേഷ് കർമ്മക്ക് വിദ്യാർത്ഥികൾ തുക കൈമാറി. ആറായിരം രൂപയാണ് കുരുന്നുകൾ നൽകിയത്. പ്രധാനാദ്ധ്യാപിക ലിത സെബാസ്റ്റിൻ, സാലി പോൾ, പി.ടി.എ. പ്രസിഡന്റ് ബിജു പാലിശേരി, സ്പെഷ്യൽ വില്ലേജ് ഓഫീസർ സുരേഷ് ബാബു, എം.കെ. ശാലീന എന്നിവർ പങ്കെടുത്തു.