കോതമംഗലം: താലൂക്കിലെ സ്വകാര്യ ബസുകൾ നാളെ വയനാടിനായി സർവ്വീസ് നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജോജി എടാട്ടേൽ, സെക്രട്ടറി സി.ബി.നവാസ്, നിർവാഹക സമിതി അംഗം ടി.എൻ.അനിൽകുമാർ എന്നിവർ അറിയിച്ചു. കോതമംഗലം വഴി കടന്നു പോകുന്ന മറ്റിടങ്ങളിലെ സ്വകാര്യബസുകളും ഇതുമായി സഹകരിക്കും.രാവിലെ 8 ന് ആന്റണി ജോൺ എം.എൽ.എ.ഫ്ലാഗ് ഓഫ് ചെയ്യും. സർവീസ് വഴി ലഭിക്കുന്നതിന് പുറമെ ഉടമകൾ, ജീവനക്കാർ എന്നിവർ വിഹിതമായി ശമ്പളവും ചേർത്ത തുകയായിരിക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുക. കോതമംഗലം മേഖലയിലെ എഴുപത് ബസുകൾ ഉൾപ്പെടെ 150 ബസുകളുടെ വിഹിതമായിരിക്കും നൽകുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.