dineshan

നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം ചെങ്ങമനാട് ശാഖാ വാർഷിക പൊതുയോഗം യോഗം ഡയറക്ടർ ബോർഡ് മെമ്പർ പി.പി. സനകൻ ഉദ്ഘാടനം ചെയ്തു. ആലുവ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ സജീവ് ഇടച്ചിറ, ലത ഗോപാലകൃഷ്ണൻ, സുനീഷ് പട്ടേരിപ്പുറം, ഷാൻ ഗുരുക്കൾ, രഞ്ജിത്ത് തേലത്തുരുത്ത്, അഖിൽ ഇടച്ചിറ, ജഗൽ ജി. ഈഴവൻ, കോമളകുമാർ എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി കെ.ആർ. ദിനേശ് (പ്രസിഡന്റ്), എ.ആർ. അമൽരാജ് (വൈസ് പ്രസിഡന്റ്), കെ.ഡി. സജീവൻ (സെക്രട്ടറി), അമ്പാടി ചെങ്ങമനാട് (യൂണിയൻ കമ്മിറ്റി അംഗം), പി.കെ. പത്മനാഭൻ, എ.ആർ. അരുൺ, പി.എസ്. പ്രദീപ് കുമാർ, ബി. രാജീവ്, മഹേഷ് പൊന്നപ്പൻ, രാധാകൃഷ്ണൻ, സിബീഷ് (കമ്മറ്റി അംഗങ്ങൾ), അരുൺദാസ്, എ.കെ. ശ്രീകുമാർ, ബിന്ദു ശിവപ്രസാദ് (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.

170-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷ കമ്മിറ്റി കൺവീനറായി എൻ. സുരേഷിനെ തിരഞ്ഞെടുത്തു.