പറവൂർ: ജില്ലാ വ്യവസായ കേന്ദ്രവും കൈത്തറി വസ്ത്ര ഡയറക്ടറേറ്റും സംയുക്തമായി ഇന്ന് ദേശീയ കൈത്തറിദിനം ആചരിക്കും. പറവൂർ റസ്റ്റ് ഹൗസ് ഹാളിൽ രാവിലെ പത്തരയ്ക്ക് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ. നജീബ് ഉദ്ഘാടനം ചെയ്യും. ജി. വിനോദ് അദ്ധ്യക്ഷത വഹിക്കും. മുതിർന്ന കൈത്തറി തൊഴിലാളികളെ ആദരിക്കും.