കൊച്ചി: അന്തരിച്ച കവയിത്രിയും പരിസ്ഥിതിപ്രവർത്തകയുമായ സുഗതകുമാരിയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായി തിരഞ്ഞെടുത്ത 90 സ്‌കൂൾ കുട്ടികളുമായി ബോട്ട് യാത്ര സംഘടിപ്പിക്കുന്നു. കൊച്ചി വാട്ടർ മെട്രോയും സുഗതനവതി ആഘോഷ സമിതിയും ചേർന്ന് നടത്തുന്ന പരിപാടി ഈമാസം 9ന് രാവിലെ 10ന് ഹൈക്കോടതിജെട്ടിയിൽ കൊച്ചി മെട്രോ എം.ഡി. ലോക്‌നാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്യും. സുഗതകുമാരിയുടെ കവിതകളും വിനോദപരിപാടികളുമായി ഒന്നര മണിക്കൂർ നീളുന്ന യാത്രയിൽ ജയരാജ് വാര്യർ കുട്ടികളുമായി സംവദിക്കും. ആഘോഷ സമിതി ചെയർമാൻ കുമ്മനം രാജാശേഖരൻ, വർക്കിംഗ് ചെയർപേഴ്‌സൺ പദ്മജ വേണുഗോപാൽ എന്നിവർ പങ്കെടുക്കും. ഒരുവർഷം നീളുന്ന പരിപാടികളുടെ ഭാഗമായാണ് ബോട്ട് യാത്ര ഒരുക്കുന്നത്.