കൊച്ചി: വയനാട്ടിലെ ദുരന്തബാധിതർക്കായി സർക്കാർ പുനരധിവാസ പാക്കേജിൽ നിർമ്മിക്കുന്ന മുഴുവൻ വീടുകൾക്കും ഫർണിച്ചറുകൾ നൽകുമെന്ന് ഫർണിച്ചർ മാനുഫാക്ചറേഴ്സ് ആൻഡ് മർച്ചന്റ്‌സ് വെൽഫെയർ അസോസിയേഷൻ ഒഫ് കേരള (ഫ്യുമ്മ) സംസ്ഥാന പ്രസിഡന്റ് ടോമി പുലിക്കാട്ടിൽ അറിയിച്ചു.
മൂന്നുകോടി രൂപ വിലയുള്ള ഫർണിച്ചറുകളാണ് നൽകുക. എട്ടിന് മുഖ്യമന്ത്രി പിണറായി വിജയനുമായി ഫ്യുമ്മ ഭാരവാഹികളായ ടോമി പുലിക്കാട്ടിൽ, ഷാജിമൻഹർ, ബൈജു രാജേന്ദ്രൻ, എം എം മുസ്തഫ, ഷാജഹാൻ കല്ലുപറമ്പിൽ എന്നിവർ കൂടിക്കാഴ്ച നടത്തി ധാരണാപത്രം കൈമാറും.
കട്ടിൽ, കിടക്ക, തലയിണകൾ, കിടക്കവിരി, 4 സീറ്റ് ഡൈനിംഗ് ടേബിൾ, 4 ഡൈനിംഗ് ചെയർ, രണ്ടു കള്ളി അലമാര, രണ്ട് പ്ലാസ്റ്റിക് ആംചെയർ, നാല് കസേര, ടീപോയി, ഡോർ മാറ്റുകൾ എന്നിവയാണ് സമ്മാനിക്കുക.