കൊച്ചി: പ്രൊഫ. എം.എ. ഖാദർ ചെയർമാനായ സമിതി സമർപ്പിച്ച റിപ്പോർട്ട് പൊതുചർച്ചയ്ക്ക് വിധേയമാക്കണമെന്ന് ബി.ഡി.ജെ.എസ് എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. തത്വദീക്ഷയില്ലാതെയും മാനദണ്ഡങ്ങൾ പാലിക്കാതെയും കുത്തക മാനേജുമെന്റുകൾ വിദ്യാലയങ്ങളിൽ നിയമനങ്ങൾ നടത്തുന്നത് തടയണം. ഇല്ലാത്ത ഒഴിവുകൾക്കുപോലും വൻതുക കോഴവാങ്ങി മാനേജർമാർ നടത്തുന്ന നിയമനങ്ങളുടെ അംഗീകാരം പ്രശ്‌നമാകുന്നുണ്ട്. ഗൗരവമേറിയ വിഷയത്തിൽ മാറിമാറിവരുന്ന സർക്കാർ സ്ഥാപിത താത്പര്യത്തിന് കൂട്ടുനിൽക്കുന്ന അവസ്ഥ മാറണമെന്ന് ജില്ലാ പ്രസിഡന്റ് ശ്രീകുമാർ തട്ടാരത്ത് ആവശ്യപ്പെട്ടു.