padam

കൊച്ചി: ആറ് പുതിയ കസ്റ്റമർ ടച്ച് പോയിന്റുകളും പുതിയ ഓണം എഡിഷനുകളും അവതരിപ്പിച്ച് ഫോക്‌സ്‌വാഗൻ വിപണി വികസിപ്പിക്കുന്നു. കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ സിറ്റി സ്റ്റോറുകളും കൊച്ചിയിൽ പുതിയ ബോഡി ഷോപ്പ് സൗകര്യവുമാണ് ഒരുക്കുന്നത്. ടൈഗണിന്റേയും വിർച്വസിന്റെയും ഓണം സെലിബ്രിറ്റി ലിമിറ്റഡ് എഡിഷനാണ് വിപണിയിൽ അവതിരിപ്പിച്ചത്.

കേരളം സുപ്രധാന വിപണിയാണെന്ന് ഫോക്‌സ്‌വാഗൺ പാസഞ്ചർ കാർസ് ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ ആഷിഷ് ഗുപ്ത പറഞ്ഞു. പുതിയ ഇലക്ട്രിക് കാർ മോഡലുകൾ മൂന്നുവർഷത്തിനുള്ളിൽ വിപണിയിലെത്തും. കൊച്ചി മരടിലെ ഫോക്‌സ്‌വാഗൺ ഷോറൂമിൽ നടന്ന ചടങ്ങിൽ ഫ്യൂണിക്‌സ് കാർസ് മാനേജിംഗ് ഡയറക്ടർ അജിത്ത് ഭാസ്‌ക്കരൻ, ഇ.വി.എം മോട്ടോർസ് മാനേജിംഗ് ഡയറക്ടർ സാബു ജോണി എന്നിവർ സംബന്ധിച്ചു.