പെരുമ്പാവൂർ: ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന ലക്ഷ്യത്തിൽ കല്ലിൽ പബ്ലിക് ലൈബ്രറി കാർഷിക ക്ലബ് നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. കാർഷിക ക്ലബ് പ്രസിഡന്റ് എ.എം. കൃഷ്ണൻ അദ്ധ്യക്ഷനായി. കൃഷിക്ക് നേതൃത്വം നൽകിയ പി.വി. ദേവദാസനിൽ നിന്ന് ലൈബ്രറി ഭാരവാഹികൾ പച്ചക്കറികൾ ഏറ്റുവാങ്ങി. ലൈബ്രറി പ്രസിഡന്റ് എൻ.എൻ. കുഞ്ഞ്, സെക്രട്ടറി പി.കെ. ഉദയനൻ, ഇ.എം. പൗലോസ്, പി.എ. നിർമ്മൽ പ്രസാദ്, എം.എൻ. ബാബു എന്നിവർ സംസാരിച്ചു.