പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം അറയ്ക്കപ്പടി ശാഖ ഗുരുകുലം വനിതാ സ്വാശ്രയസംഘത്തിന്റെ ലാഭവിഹിതം സംഘാംഗങ്ങൾക്ക് വിതരണം ചെയ്തു. കുന്നത്തുനാട് യൂണിയൻ മുൻവൈസ് പ്രസിഡന്റ് കെ.എൻ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.ബി. അനിൽകുമാർ, വൈസ് പ്രസിഡന്റ് കെ.എൻ. ഷാജി, സെക്രട്ടറി കെ.കെ. അനീഷ്, യൂണിയൻ കമ്മിറ്റി അംഗം എൻ. വിശ്വംഭരൻ, കമ്മിറ്റി അംഗങ്ങളായ കെ.കെ. അനിൽ, വി.ബി. സുനിൽകുമാർ, സ്വാശ്രയ സംഘം കൺവീനർ ജിഷ സന്തോഷ്, രമ്യ ബിജു എന്നിവർ സംസാരിച്ചു.