പെരുമ്പാവൂർ: ഗവ. പോളിടെക്‌നിക് കോളേജിൽ ഡിപ്ലോമ എൻജിനിയറിംഗ് ബ്രാഞ്ചുകളിലെ നിലവിലുള്ളതും പ്രതീക്ഷിക്കുന്നതുമായ ഒഴിവുകളിലേക്ക് ഇന്ന് കളമശേരി പോളിടെക്‌നിക് കോളേജിൽ സ്‌പോട്ട് അഡ്മിഷൻ നടക്കും. ആംഗ്ലോ ഇന്ത്യൻ, എസ്.ടി., വി.എച്ച്.എസ്.ഇ., ടി.എച്ച്.എസ്.എൽ.സി., പി.എച്ച്., പിന്നാക്ക ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട എല്ലാവർക്കും രാവിലെ 9 മുതൽ 10.30 വരെയും 30,000 വരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും 10.30 മുതൽ 12 വരെയും സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. വിവരങ്ങൾക്ക്: www.gptcperumbavoor.org - 0484 2649251, 9400006437.